അഹങ്കാരികള്‍
മിനിഞ്ഞാന്ന് വന്ന് എത്തിനോക്കിപ്പോയി.
സങ്കടം വന്നു. ഇന്നലെ തൊട്ടുതലോടി കടന്നു പോയി .
ഉള്ളില്‍ ചൂടും ആധിയുമായി.
ഇന്നലെ അപ്പുറത്തും ഇപ്പുറത്തും വന്നു എന്ന് കേട്ടു. ഒന്ന് അവിടെ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം. ഇവിടെ ഒന്ന് വന്നാലെന്താ?
ഞങ്ങളും ജീവികളല്ലേ? പട്ടിയും പൂച്ചയും
പറമ്പിലെ പാവലും കോവലും മത്തനും വെണ്ടയും പരാതിയുടെ കെട്ടഴിച്ചു. കരച്ചിലിന്‍റ ഓളമുണ്ടായിരുന്നു, അതിന് .
ഇനി വരാതിരിക്ക്വ? വരുമായിരിക്കും.
പൊടിപടലവും ഉണക്കിലകളും ആള്‍പ്പൊക്കത്തിലുയര്‍ത്തി കാറ്റുവീശിയപ്പോള്‍ ഉറപ്പിച്ചു.
ഇന്നുമില്ല.
പക്ഷേ, ഇന്നത്തെ ഊഹം തെറ്റി.
ശബ്ദകോലാഹലത്തോടെ പെയ്തിറങ്ങിയിരിക്കുന്നു.
തുള്ളിക്കൊരുകുടം. തൊടിയിലെ
പാവലും കോവലും മത്തനും കുമ്പളവും വെണ്ടയും പൊട്ടിച്ചിരിക്കുന്നത് കേള്‍ക്കാം. ഇനി കാശിന് കിട്ടുന്ന 'പാനി, വേണ്ട എന്നായിരിക്ക്വേ ?
നായയും പൂച്ചയും കുറേ നേരം മേപ്പോട്ട് നോക്കിനിന്നു. പിന്നെ വരാന്തയുടെ മൂലയില്‍ ചുരുണ്ടു.
പൂഴി മണ്ണില്‍ പുതുമഴ വീണപ്പോള്‍ ഉയര്‍ന്നത് മോഹിപ്പിക്കുന്ന ഗന്ധം.
ഇനി ചൂടിനെ മറന്ന്, അകന്ന് കിടന്നവളെ അടുത്തു കിടത്തി തളുപ്പിനെ പുണര്‍ന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങാം.
വേനലിന്‍റ ഭീകരതയെ കുറിച്ച് വേവലാതിപ്പെടാതിരിക്കാം.
ലോകത്തിന്റ എവിടെയോ ഉള്ള ജലദാരിദ്ര്യത്തെ വിസ്മരിക്കാം.
ഒരു കുടം വെള്ളത്തിനായി ദിവസങ്ങളോളം കാത്തുനില്‍ക്കുന്ന അമ്മമാരുടെ ദയനീയ മുഖം സൗകര്യപൂര്‍വ്വം മറക്കാം.
അരക്കപ്പ് വെള്ളം കൊണ്ട് പല്ലുതേച്ചതും ഒരുകപ്പ്
വെള്ളം കൊണ്ട് ചന്തി കഴുകിയതും അര ബക്കറ്റ്
വെള്ളത്തില്‍ മേലു കഴുകിയതും ഓര്‍ക്കതെ മറക്കാം.

ഇനി അഹങ്കാരിയാകാം.
ശരാശരി മലയാളിയാകാം,
അടുത്ത വേനല്‍ വരെ മാത്രം .
ശരാശരി മലയാളിയാകാം,
അടുത്ത വേനല്‍ വരെ മാത്രം .
Prabhakaran Vennur
05/05/2016.
05/05/2016.
Comments
Post a Comment