മകള്‍ക്ക് പറയാനുള്ളത്
അടുത്തിടെയായി അച്ഛന്‍ എന്നോട് നല്ല സ്നേഹം കാണിക്കുന്നുണ്ട്.
ഒാഫീസിലേക്ക് പോകുന്നതിന് മുന്‍പും വന്നതിനുശേഷവും എന്നെ കെട്ടിപിടിച്ച് നെറ്റിയില്‍ ഉമ്മ തരുന്നു.
ഓഫീസില്‍ നിന്നും വരുംപോള്‍ ഇരുട്ടാവാറേയില്ല. ഒാരോരോ കര്യങ്ങള്‍ പറഞ്ഞ് ഒറ്റയ്ക്ക്
പുറത്ത് പോകുന്നത് നിര്‍ത്തിയപോലെ.
നടക്കാന്‍ പോകുംപോള്‍ എന്നെയും കൊണ്ടുപോകുന്നു.
എന്‍റ കളിപ്പാട്ടങ്ങളോടൊപ്പം അച്ഛനും കൂടുന്നു. പുലരുവോളം ടിവി കണ്ടിരിക്കുന്നില്ല. എന്നോടൊപ്പം എനിക്കിഷ്ടപെട്ട കാര്‍ട്ടൂണുകള്‍ കാണുന്നു. എന്നെ ഇറുകെ പുണരുകയും തലമുടി വാരിയൊതുക്കുകയും ചെയ്യുംപോള്‍ അച്ചന്‍റ കണ്ണുകള്‍ നിറയുന്നതുപോലെ എനിക്ക് തോന്നാറുണ്ട്. മൊബൈല്‍ ഫോണിലെ കളി അച്ഛന്‍ നിര്‍ത്തുക മാത്രമല്ല അത് നിലത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. അമ്മയ്ക്ക് ഏറ്റവും കൂടുതല്‍ പരാതി അച്ഛന്റ മൊബൈലിനെ കുറിച്ചായിരുന്നല്ലോ! അച്ഛനിതെന്തു പറ്റീയെന്ന് ഞാന്‍ മിഴിച്ചു നോക്കാറുണ്ട്. എന്നെ കുളിപ്പിക്കാനും ഉടുപ്പ് ഇടീക്കാനും മാമു വാരിത്തരാനും അച്ഛന്‍ സമയം കണ്ടെത്തുന്നു.
അമ്മയുടെ സ്ഥിരം പരാതികളൊക്കെ മാറിക്കാണും.
പക്ഷേ എനിക്ക് ഒരു പരാതിയുണ്ട്, കത്തിച്ചു വച്ച നിലവിളക്കിനും ചന്ദനത്തിരിക്കും മലര്‍ത്തിവച്ച തേങ്ങ മുറികള്‍ക്കും താഴെ വെള്ളപുതച്ച് കിടത്തി പിന്നെ പേരറിയാത്ത ദൂരെയേതോ ദിക്കിലേക്ക് വാവു മാറാന്‍ അമ്മയെ കൊണ്ടുപോകുന്നതിന് മുന്‍പ് അച്ഛന് ഇതൊക്കെ ആകാമായിരുന്നു. എങ്കില്‍ അമ്മയ്ക് കൂടുതല്‍ സന്തോഷമാകുമായിരുന്നു.
ഇതിപ്പോള്‍ അച്ഛന്റ പുതിയ വിശേഷങ്ങള്‍ പറയാന്‍ അമ്മ വരുന്നതുവരെ കാത്തിരിയ്ക്കണ്ടേ?.
&&&&&&&&&&&&&&&
prabhakaran .
$$$$$$$$$$$$$$$$$
Comments
Post a Comment