- Get link
- X
- Other Apps
കാടുകേറ്റം
നഗരത്തിലെ തെക്കേ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറിന്‍റെ തീന്‍ മേശയുടെ മുകളിലേക്ക് വൈകുന്നേരം കൃത്യം അഞ്ഞെപതിനഞ്ഞിനു ഒരു ചോദ്യം തെറിച് വീണു.
“സെക്സ് എന്നു പറഞ്ഞാല്‍, എന്തമ്മേ? ”
സ്കൂളില്‍ നിന്നും വന്ന്‍ യുണിഫോം പോലും മാറാതെ ആവിപാറുന്ന നൂഡില്‍സ് സ്പൂണില്‍ കോര്‍ത്ത് വായിലേക്ക് വയ്ക്കുന്നതിനു തൊട്ടു മുന്പായിരുന്നു മൂനാം ക്ലാസ്സുകാരി ശ്രേയ, അമ്മയോട് വളരെ സ്വാഭാവികതയോടെ ചോദിച്ചത്.
മകളുടെ സ്കൂള്‍ ബാഗില്‍ നിന്ന് ലഞ്ച് ബോക്സും വാട്ടര്‍ ബോട്ടിലും പുറത്തെടുക്കുകയായിരുന്ന പ്രിയക്ക് ഷോക്ക് ഏറ്റപോലെ ശരീരമാസകലം ഒരു വിറയല്‍ അനുഭവപെട്ടു.
തലേന്നത്തെ നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണം മാറാന്‍ ഉറങ്ങി, എണിറ്റു ചായ കുടിക്കാന്‍ ഇരിക്കുമ്പോഴാണ് പിന്‍ ഊരി എടുത്ത ഒരു ഗ്രനേഡ് തീന്‍ മേശയില്‍ വന്നു വീണിരിക്കുന്നത്.
കവിളിലെടുത്ത ചായ ഇറക്കാനകാതെ ശ്രീകുമാര്‍ വിഷമിച്ചു. തുറന്ന കണ്ണുകള്‍ അടക്കാനാവാതെ ദമ്പതികള്‍ പരസ്പരം തുറിച്ചു നോക്കി.

ശ്രേയമോള്‍ ആസ്വദിച് നൂഡില്‍സ് മാല മാല യായി അകതാക്കികൊണ്ടിരുന്നു.
പ്രതികളോട് തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ ചോദിക്കാറുള്ള ശ്രീകുമാറിന്റെ മുന്നില്‍ എട്ടു വയസുകാരിയുടെ വായില്‍ നിന്നും ചാടിയ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ തോളില്‍ മേല്‍ തോളില്‍ കയിട്ടു ഒരു വലിയ ചോദ്യ ചിന്ഹമായി. അത് അയാളില്‍ ഒരു അമ്പരപ്പ് സൃഷ്ടിച്ചു.
ദൈവമേ ഇതിനു എന്ത് മറുപടി നല്കും.

ഇത്തരം ചോദ്യങ്ങള്ക്ക് ഉത്തരം നല്കാന്‍ മിടുക്കന്‍ അച്ഛനനെന്നും പറഞ്ഞ് കുട്ടിയുടെ ബാഗ് എടുത്ത് അമ്മ ബെഡ് റൂമിലേക്ക് താത്കാലികമായി രക്ഷപെടുന്നതിനിടയില്‍ വാതില്ക്കല്‍ ഒരു നിമിഷം നിന്ന്‍ ഭര്‍ത്താവിനെ ചോദ്യ ഭാവത്തില്‍ നോക്കി.
എങ്ങനെ ഉത്തരം നല്കുമെന്നറിയാതെ അച്ഛന്‍ വിയര്ത്തു .

ഉത്തരമാരിയുമെങ്ങിലും ചില സന്ദര്ഭചങ്ങളില്‍ മറുപടി പറയാന്‍ സാധിക്കില്ലെന്ന് അയാള്ക്ക് അപ്പോള്‍ തോന്നി.
ഉത്തരം ഇപ്പോള്‍ പറഞ്ഞു തരാമെന്നും പറഞ് ഫോണ്‍ ചെയ്യാനെന്ന വ്യാജേന സിട്ടൌട്ടിലെക്ക് നടന്നു.
അയാള്‍ അപ്പോള്‍ ആലോചിച്ചത്, കുട്ടിയോട് ഈ ചോദ്യം ആര് ചോടിച്ചുവെന്നാണ്.
നഗരത്തിലെ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഫീസ് ആയും ഡോനെഷനയും ഒരുപാടു സംഖ്യ നല്കു്ന്നുണ്ട്. ഡിസിപ്ലിന് പേരുകേട്ട സ്ഥാപനം.
അവിടെനിനും ഇങ്ങനത്തെ ഒരു ചോദ്യം എങ്ങനെ കിട്ടി.
എന്തായാലും നാളെ സ്കൂളിന്‍ പോയിട്ടു തന്നെ കാര്യം.

പക്ഷെ, കുട്ടിയോട് ഇന്ന് എന്ത് മറുപടി പറയും. അയാള്‍ അസ്വസ്ഥനായി. സഹപ്രവര്‍ത്തകനായ ആന്റണിയെ വിളിക്കാം.
“നമ്മള് പഠിച്ച കലോന്നുഅല്ല , ശ്രീകുമാരെ. ഇത്തരം കാര്യങ്ങളിലെ മ്മളെകാളും അറിവ്വ, പിള്ലെരക്ക്. സൂക്ഷിച്ചു ഉത്തരം പറഞ്ഞില്ലെങ്കി പണ്യ പാളും ട്ടാ “

അസ്സല്‍ തൃശൂര്‍ സ്ലാങ്ങില്‍ ആന്റണി ഊരി. ഇനി ആരോട് ചോദിക്കും.
ഭാര്യ ചൂലെടുത്ത് കൊണ്ട് സിട്ടൌട്ടിലെത്തി. കളിയാക്കികൊണ്ട് ഒരു ചോദ്യമിട്ടു
“ഉത്തരം കിട്ട്യോ, സാറെ? നിങ്ങളുടെ മോളല്ലേ ഇതും ഇതില് വലുതും ചോദിക്കും. എന്തുണ്ടായാലും മൊബൈലില്‍ പരതി നോക്കണാലല്ലേ ഒന്ന് നോക്ക് വല്ലതും കിട്ടിയാലോ. അത്താഴത്തിനു വിളമ്പാം.”

സംസാരതിലുടനീളം കളിയാക്കല്‍ തേച്ചു വച്ച് അവള്‍ ചൂലുമായി ആം ആത്മി സഖാവിനെപോലെ മുറ്റത്തേക്കിറങ്ങി.
“ നീ തന്നെ പറഞ്ഞു കൊടുക്കുന്നതാ നല്ലത്. നിന്റെ ഓഫീസിലെ ആരോടെങ്ങിലും ചോദിക്ക്.”
അയ്യേ ! എന്നാ ഭാവത്തില്‍ ഭാര്യ അയാളെ നോക്കി
“ഉം ...എന്റെ ജോലി പണമിടപാട് സ്ഥാപനത്തിലാ.
അവിടെ ഇത്തരം കാര്യത്തില്‍ പ്രാവീണ്യം നേടിയോരോന്നും ഇല്ല. “
ചുണ്ടില്‍ ഗൂഡസ്മിതം വരുത്തി, അവള്‍ ജോലി തുടങ്ങി.
ഭാര്യ തന്ന തുമ്പ്വെച്ച് അയാള്‍ ഗൂഗിലേക്ക് കയറി. ആദ്യം വികിപീടിയയിലും പിന്നെ യു ടുബെലും തിരയലോട് തിരയല്‍.
ഭാര്യയുടെ മുറ്റമടിക്കലും അടുക്കള പണിയും കുട്ടിയെ ഹോം വര്ക്ക് ചെയ്യിക്കളും സ്ഥിരം സീരിയല് കലാപരിപാടികളും കഴിഞ്ഞു. അയാള്‍ മൊബൈലില്‍ മാന്തി മാന്തി തളര്ന്നു . അത്താഴം കഴിക്കാന്‍ വിളിക്കാന്‍ വന്നപ്പോള്‍ ഭാര്യ സമാധാനിപിച്ചു

:”നിങ്ങള് പേടിക്കണ്ട അവള്‍ മറന്നു കാണും”
മറന്നാലും ഇല്ലെങ്കിലും നാളെ സ്കൂളില്‍ പോയ ശേഷേ ഡ്യുട്ടിക്കു പോകുന്നുള്ളൂ. എന്താ സംഭാവന്ന്‍ അറിയണമല്ലോ
അയാള്‍ രോഷം പൂണ്ടു. ഊണു കഴിക്കാന്‍ ഇരിക്കുന്നതിനു മുന്പേ മകളുടെ ചോദ്യം വന്നു.

“അച്ഛന് ഉത്തരം കിട്ട്യോ ? “
അയാള്‍ക്ക് എന്തെങ്കിലും പറഞ്ഞ് ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിനു മുന്പേേ മകള്‍ പറഞ്ഞു,
“അച്ഛന്‍ പറയാന്‍ വയ്കിയപ്പോ ഞാന്‍ ശ്രുതിനെ വിളിച്ച് ചോദിച്ചു.

അമ്മയുടെ നെഞ്ച് ഒന്നാളി.
ദൈവമേ ഈ കുട്ടി എന്ത് ഭാവിച്ചാണ്. നാട്ടുകാരെ മുഴുവന്‍ അറിയിക്കനാണോ?
ശ്രുതി പറഞ്ഞ് തന്നു. സെക്സ് എന്നാ കോളത്തില് ഗേള്‍സ് ‘എഫ് ‘ എന്നും
ബോയ്സ് ‘എം’ എന്നും എഴുത്യാ മതീന്ന്.
ഞാന്‍ ‘എഫ്’ എന്ന് എഴുതി .
ചോറ് വിളംബാന്‍ നിന്ന അമ്മയും കഴിക്കാന്‍ ആസനസ്ഥനായ അച്ഛനും ഒരു പോലെ ആവിയായി . ചമ്മലോടെ മുഖത്തോട് മുഖം നോക്കി.
അനന്തരം, കൊടുംകാട് കയറിതുടങ്ങിയ മനസ്സിനെ
പുലരിയുടെ നൈര്‍മല്ല്യത്തിലേക്ക്
പതുക്കെ പാതുക്കെ
ഇറക്കിക്കൊണ്ടുവരാന്‍ ശ്രമം തുടങ്ങി.

പ്രഭാകരന്‍ വെന്നുര്‍
- Get link
- X
- Other Apps
Comments
Post a Comment